കണ്ണെത്താ ദൂരത്തുവെച്ചീവഴി എങ്ങോ പിരിഞ്ഞു മറഞ്ഞു പോകും
അവിടെപ്പിരിഞ്ഞു നാമിനി രണ്ടുവഴിക്കു നടന്നകലും
ഈ വഴിയമ്പലത്തിലെ ആല്‍മരച്ചോടുകള്‍ സ്നേഹം പകുത്തുവിടെ വിടര്‍ന്നു നില്‍ക്കും,
കട്ടിക്കരിങ്കല്ത്താങ്ങികള്ക് കിടയിലെ തൊലിതേഞ്ഞ വേരുകള്‍ ഇനിയും നമുക്കായി കാത്തിരിക്കും
എവിടയൊ പൊകേണ്ട നാമിരുപേര്‍ , കണ്ടാലറിയാത്ത ചിരപരിചിതര്‍
ഈ വഴിയൊഴുകുന്ന ജീവിതയാത്രയിലെ ഒട്ടും പകിട്ടില്ലാ പൊയ്മുഖങ്ങള്‍
ഇവിടെ വന്നെത്തിയീ ആല്‍മരച്ചോട്ടില്‍ , നിയതിതന്‍ പാവക്കൂത്തിലൊരംഗമായി
പൊള്ളുന്ന ഓര്‍മ്മകള്‍ , ജീവിതതൃഷ്ണകള്‍ ചെഞ്ചായം പടര്‍ത്തുമൊരുസന്ധ്യയില്‍
ഇവിടയീ മരത്തണലിലെ പുല്‍മെത്തയില്‍ രാത്രി നിശ്ബ്ദമാമൊരരുവിയാകെ
ജീവിതസമരത്തിന്‍ നിതാന്തവേഗത്തിലൊരു ചെറു കിതപ്പിടവേള തീര്‍ക്കേ
നമ്മുടെ വഴികള്‍തന്‍ പൊടിയും, പ്രകാശവും, അതിരും, അന്തവും നാം പറഞ്ഞു തീര്‍ത്തു
പിരിയുമന്നറിഞ്ഞീട്ടും, എന്തിനൊ നാമിരിവരും ആത്മഗതങ്ങളെ പങ്കുവെച്ചു
കണ്ണെത്താ ദൂരത്തുവെച്ചെല്ലാവഴിയും ഇനിയും പിരിഞ്ഞു മറഞ്ഞു പോകും
അവിടെപ്പിരിഞ്ഞു നടന്നൊരുപക്ഷെ നാം രണ്ടുവഴിക്കു തിരിഞ്ഞുപോകും
എന്നാലുമെന്നുമീ ആല്‍മരച്ചോടുകള്‍ സ്നേഹം കൊതിച്ചിവിടെ ചിരിച്ചു നില്‍ക്കും,
കട്ടിക്കരിങ്കല്‍ത്താങ്ങികള്‍ വീണുപോയാലുമീ തൊലിതേഞ്ഞ വേരുകള്‍ കാത്തിരിക്കും
No comments:
Post a Comment