കാറ്റിന്റെ ശക്തിയില്‍ ജനവാതിലുകള്‍ തുറന്നടയുന്ന ശബ്ദം
പുറത്തു മഴ പെയ്യുന്ന തിരക്കിലാണെന്നു തോനുന്നു,
അതെ,
ഇടവപ്പാതിയുടെ മഴ, രൗദ്രമാണു ഭാവം
വീശിയടിക്കുന്ന കാറ്റും,കൂടെ ഇടിയും, മിന്നലും,
നിന്നനില്പ്പിലങ്ങു രാത്രി വന്നതു പോലെ.
ആകെ ചാരനിറമാര്‍ന്നാകാശം നാലുപാടും നനഞ്ഞൊലിക്കുന്നു
വിടര്‍ന്നു പൊട്ടിമറയുന്ന നീര്‍ക്കുമിളകളില്‍ മഴ താളം പിടിക്കുന്നു,
തണുപ്പിന്‍ കൈ വിടര്‍ത്തി മഴക്കുചുറ്റിനും കാറ്റു ചൂളംവിളിച്ചോടുന്നു
ഈ മഴയോടെനിക്കേറെയിഷ്ട്ടം തോനുന്നു
ഈ പെയ്യുന്നോരോ തുള്ളിയും ഇന്നെനിക്കേറെ പ്രിയപ്പെട്ടതായ് തോനുന്നു,
കാരണം നിന്നെ പരിചയപെട്ടശേഷമുള്ള ആദ്യത്തെ മഴയാണിത്,
അതിനെന്തൊ പുതുമ കൂടുതലുള്ള പോലെ...
നോക്കി നില്ക്കുംതോറും മഴകൂടി വരുന്നു.
നനയാനുള്ളതാണു മഴ.അതെനിക്കറിയാം,
എന്നാലുമീ പുതുമഴ ഞാന്‍ നനയില്ല,
ഇനി നീ കൂടെയില്ലാതെയെങ്ങിനെ....