Friday, February 22, 2013

കവിത


ഒരു ഗീതമെന്റെ മനസ്സില്‍ വരുന്നുണ്ടതു , നീ വരാതെങ്ങനെ മുഴുവനാകും.
ഒരു നിറം ചുവരില്‍ വരഞ്ഞു നീ നിറയാതെ, പകരുന്നതെങ്ങനെ ചിത്രമായി.
ഇരുളില്‍ നിന്‍സ്നേഹസുഗന്ധം കലരാതെ, പുതുമകളെങ്ങനെ പുലരിയാകും.
വെറുതെ വെറുതെ നീ കിനാവില്‍ കുളിരാതെ, കതിരുകളെങ്ങനെ പവിഴമാകും.

പ്രണയമേ നിന്‍ ചിലമ്പണിയാതെയെങ്ങനെ, കടലേഴുതിരകളാല്‍ കഥകളാടും.
പ്രിയതമേ നിന്‍സ്പര്‍ശമില്ലാതെയെങ്ങനെന്‍, വ്യഥിതമാം ജീവനിന്നമൃതമാകും.
ഹരിതമാമെന്റെ മനസ്സില്‍ നീ വാസന്ത, സുരഭിയാം തെന്നലായ് വീശിടുമ്പോള്‍
സരളമായൊരുഗാനമാകുമീഭൂമിയാ, മരണവുമതുകേട്ടു നില്‍ക്കുമല്ലോ
ഹൃദയമേ നീ പുണര്‍ന്നീ നിഴല്‍ക്കുത്തിനെ, നിറജീവദീപമായ് ദീപ്തമാക്കൂ.
ഡി. വിനയചന്ദ്രന്‍

No comments:

Please Note

അവഹേളനങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും, അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.

ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഈ പോസ്റ്റിൽ കൊടുത്തിരിക്കുന്നു. ദയവായി ഉപയോഗിക്കുക