ഉണരുക മര്‍ത്യ ....അജ്ഞാനമാം അവിവേകതമസ്സില്‍നിന്നുണരുക
നിന്നിലെ നിന്നെയറിഞ്ഞു നീ ജ്ഞാനസാഗരതീരത്തണയുക, ഉദയസൂര്യനായിത്തീരുക.
ക്ഷുരസ്യധാരയാലുംനിശിതമായ് മനസ്സിനെ അടക്കുക
അഹംകാരധാര്‍ഷ്ട്യത്തെ ഒന്നായ് ജയിച്ചു നീ നിന്നിലേക്കണയുക
പഞ്ചേന്ദ്രിയങ്ങളാല്‍ നീ തന്നെ സൃഷ്ട്ടിച്ചയീ സംസാരമരീചികയെ വെല്ലുക
നിന്നിലടങ്ങുന്ന മായയാണീ ജഗത്തെന്ന മിഥ്യയും, ഞാനെന്ന ഭാവവുമെന്നറിഞ്ഞീടുക
താന്താനിതെല്ലാം മറ്റൊന്നുമില്ല നൂനം സനാതനം എന്നാത്മതത്വത്തെ അറിയുക
ബ്രഹ്മവും തത്വവും അഹമെന്ന സത്യത്തെ മനസ്സാവരിക്കുക